നോര്‍ത്ത് വെസ്റ്റ് കേരളസമാജം മെഡിക്കല്‍ ക്ളിനിക് നടത്തി
Saturday, February 28, 2015 10:02 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജവും എം.എസ്. രാമയ്യ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൌജന്യ മെഡിക്കല്‍ ക്ളിനിക്കിന്റെ അഞ്ചാം ഘട്ടം സിദ്ധാര്‍ഥ നഗര്‍ തെലുഗു സ്കൂളിലും ആറാം ഘട്ടം ഇന്നലെ ബെഥേല്‍ ചര്‍ച്ചിലും നടത്തി. ജനറല്‍ മെഡിസിന്‍, ശിശുരോഗവിഭാഗം, ത്വക്ക്, കണ്ണ്, ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ്, ഡെന്റല്‍, ബിപി ആന്‍ഡ് ഡയബറ്റിസ് എന്നീ വിഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന ക്യാമ്പില്‍ ഏകദേശം 240 പേര്‍ പങ്കെടുത്തു.

30 സീനിയര്‍ ഡോക്ടര്‍മാരും 20 ജൂണിയര്‍ ഡോക്്ടര്‍മാരും രോഗികളെ വിദഗ്ധപരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്തു. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് എം.എസ്. രാമയ്യ ഹോസ്പിറ്റലില്‍ വളരെ ചെലവു കുറച്ച് ചികിത്സ നല്കും. വൈദ്യസഹായനിധി ചെയര്‍മാന്‍ സുഗതകുമാരന്‍ നായര്‍, കമ്യൂണിറ്റി പ്രോജക്ട് ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ. കുട്ടി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.