ജര്‍മനിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലായ നിയമഭേദഗതികള്‍
Tuesday, March 3, 2015 8:09 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.

1. മാര്‍ച്ച് ഒന്നു മുതല്‍ ജര്‍മനിയില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മാസ പ്രീമിയം 0.9 ശതമാനം മാസ പെന്‍ഷന്‍ തുകയുടെ 14.6 ശതമാനം ആക്കി കുറച്ചു. ഈ 14.6 ശതമാനം പ്രീമിയം 50 വീതം പെന്‍ഷന്‍ വാങ്ങുന്നവരും ജര്‍മന്‍ പെന്‍ഷന്‍ ഇന്‍ഷ്വറന്‍സും നല്‍കുന്നു. എന്നാല്‍ മരുന്നുകള്‍ക്കു നല്‍കേണ്ട സ്വന്ത വിഹിതം പെന്‍ഷന്‍ വരുമാനം അനുസരിച്ച് 1.3 ശതമാനം വരെ ആക്കി. ഈ സ്വന്ത വിഹിത വര്‍ധനവ് തനിയെ നല്‍കണം.

2. വീടുകളുടെ എനര്‍ജി സേവ് ചെയ്യാന്‍ വേണ്ടി ചെയ്യുന്ന പുനര്‍നിര്‍മാണങ്ങള്‍ക്കുള്ള വിദഗ്ധ അഭിപ്രായം തേടുന്നതിന് 60 ശതമാനം ഗവണ്‍മെന്റില്‍ നിന്നു സഹായമായി ലഭിക്കും. ഇത് വീടുകള്‍ക്ക് പരമാവധി 800 യൂറോയും നിരവധി ഫ്ളാറ്റുകളുള്ള വലിയ കെട്ടിടങ്ങള്‍ക്ക് 1100 യൂറോയും ആണ്.

3. ജോലി സംബന്ധമായി വീട് മാറേണ്ടി വന്നാല്‍ വിവാഹിതരായവര്‍ക്ക് 1.460 യൂറോയും വിവാഹിതരല്ലാത്തവര്‍ക്ക് 730 യൂറോയും വാര്‍ഷിക നികുതിയില്‍ ഇളവ് ലഭിക്കും.

4. തൊഴിലാളികള്‍ തങ്ങളുടെ പണിസാധനങ്ങള്‍ നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനം ഉപയോഗിച്ചു കൊണ്ടുപോവുകയാണെങ്കില്‍ അത് ഒരു ബുക്കില്‍ രേഖപ്പെടുത്തി അതിന്റെ ചെലവ് നികുതി ഇളവിനായി സമര്‍പ്പിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍