മൈന്‍ഡിന് പുതിയ നേതൃത്വം
Tuesday, March 3, 2015 8:23 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മലയാളി ഇന്ത്യന്‍സ്, അയര്‍ലന്‍ഡ് (മൈന്‍ഡ്) വാര്‍ഷിക പൊതുയോഗം നടത്തി.

ഫെബ്രുവരി 14ന് ഡബ്ളിന്‍ അപ്പര്‍ ഡോര്‍ സ്ട്രീറ്റിലുള്ള എന്‍സിപി ഹാളിലായിരുന്നു യോഗം. പൊതുയോഗത്തിന് മുന്നോടിയായി നടന്ന സെമിനാറില്‍ 'ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അയര്‍ലന്‍ഡില്‍' എന്ന വിഷയത്തില്‍ ഡാനിയേല ജോര്‍ജ് ക്ളാസ് നയിച്ചു.

തുടര്‍ന്നു വാര്‍ഷിക പൊതുയോഗം ആരംഭിച്ചു. പൊതുയോഗത്തില്‍ വരവുചെലവ് കണക്ക്, വാര്‍ഷിക റിപ്പോര്‍ട്ട്, ചര്‍ച്ച, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടന്നു.

പുതിയ ഭാരവാഹികളായി ഷിബു ജോണ്‍, സാജു കുമാര്‍ (വൈസ് പ്രസിഡന്റ്), മാത്യൂസ് തൈയില്‍ (സെക്രട്ടറി), ജയ്മോന്‍ പാലാട്ടി (ജോ. സെക്രട്ടറി), റെജി കൂട്ടുങ്കല്‍ (ട്രഷറര്‍) എന്നിവരേയും വനിതാപ്രതിനിധികള്‍, മറ്റ് അംഗങ്ങളുള്‍പ്പെടെ 21 അംഗ കമ്മിറ്റിയും നിലവില്‍വന്നു. തുടര്‍ന്ന് യോഗത്തിലെ അജണ്ട പ്രകാരമുള്ള നടപടികള്‍ക്കുശേഷം യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജിജി ജേക്കബ്