രാമായണ പാരായണം നടത്തി
Friday, July 31, 2015 5:59 AM IST
ബംഗളൂരു: രാമായണ മാസത്തോടനുബന്ധിച്ചു കെഎന്‍എസ്എസ് മത്തിക്കരെയുടെയും മഹിളാ വിഭാഗം ഐശ്വര്യയുടെയും നേതൃത്വത്തില്‍ രാമായണ പാരായണം നടത്തി. ആര്‍.വി. നായര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെഎന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആര്‍.മനോഹര കുറുപ്പ് സംസാരിച്ചു. കരയോഗം പ്രസിഡന്റ് ടി.ദാസ്, സെക്രട്ടറി ശ്രീകുമാര്‍ കുറുപ്പ്, ട്രഷറര്‍ ഇ.ജയരാജ്, മഹിളാ വിഭാഗ് പ്രസിഡന്റ് വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് ശാന്ത മനോഹര്‍, സെക്രട്ടറി തങ്കമണി, ജോയിന്റ്സെക്രട്ടറി സംഗീത ശ്രീകുമാര്‍, ട്രഷറര്‍ ഇന്ദിര ശശി, ബോര്‍ഡ് മെമ്പര്‍ കെ.കെ.പി.കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉച്ചയ്ക്കു നടന്ന അന്നദാനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. മൂന്നുമണി മുതല്‍ ഭജനയും ഉണ്ടായിരുന്നു.