'ഗുരു രാഷ്ട്രീയ വിഗ്രഹമോ', ജനസംസ്കൃതി ദ്വാരക ചര്‍ച്ച നടത്തി
Wednesday, September 23, 2015 6:36 AM IST
ന്യൂഡല്‍ഹി: ആത്മീയ നേതാവായ ശ്രീനാരായണ ഗുരുവിനെ ഈഴവ ബിംബമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്നു നെഹ്റു മ്യൂസിയം മുന്‍ ക്യൂറേറ്റര്‍ പി. ചന്ദ്രമോഹന്‍. ജനസംസ്കൃതി ദ്വാരക ബ്രാഞ്ച് സംഘടിപ്പിച്ച ശ്രീനാരായണ ഗുരു രാഷ്ട്രീയ വിഗ്രഹമോ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭയിലെ വിവര്‍ത്തകന്‍ കെ.എന്‍. വിജു, ജനസംസ്കൃതി പ്രസിഡന്റ് കെ. ശശികുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.വി. ശ്രീനിവാസ്, എസ്എന്‍ഡിപി ഡല്‍ഹി പ്രസിഡന്റ് ടി.പി. മണിയപ്പന്‍, സെക്രട്ടറി കല്ലറ മനോജ്, മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. മണികണ്ഠന്‍, സുനില്‍, ടി. ഹരിദാസ്, രതീശന്‍, വി.വി. ശങ്കരനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.