കല്‍ബുര്‍ഗിയുടെ വീട്ടില്‍ എഴുത്തുകാര്‍ ഒന്നിച്ചുകൂടി
Tuesday, December 1, 2015 8:22 AM IST
ബംഗളൂരു: കൊല്ലപ്പെട്ട കന്നഡ പുരോഗമന സാഹിത്യകാരന്‍ ഡോ.എം.എം. കല്‍ബുര്‍ഗിയുടെ വീട്ടില്‍ രാജ്യത്തെ എഴുത്തുകാര്‍ ഒരുമിച്ചുകൂടി. കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായാണ് പ്രശസ്ത എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും യുക്തിവാദികളുമടക്കമുള്ളവര്‍ ധര്‍വാഡിലെ വീട്ടിലെത്തിയത്. ഇരുപതോളം പേരടങ്ങുന്ന സംഘത്തില്‍ പ്രതിഷേധസൂചകമായി പുരസ്കാരങ്ങള്‍ തിരികെ നല്കിയവരുമുണ്ടായിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകികളെ പിടികൂടാന്‍ കഴിയാത്തതില്‍ സംഘം പ്രതിഷേധം രേഖപ്പെടുത്തി.