ആര്‍ട്ടിസ്റ്സ് ഫോറം ചര്‍ച്ച നടത്തി
Tuesday, December 1, 2015 8:23 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'എഴുത്തിന്റെ പ്രതിബദ്ധതയും പ്രതിസന്ധിയും' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രശസ്ത ഗാന്ധിയനായ ഇ.പി. മേനോന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് ടി.എ. കലിസ്റസ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പ്രസിഡന്റ് സി.ഡി. ഗബ്രിയേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തങ്കച്ചന്‍ പന്തളം, കവിയും ഗാനരചയിതാവുമായ ശ്യാംലാല്‍, എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, ആര്‍.വി. ആചാരി, വെണ്‍മണി സുരേന്ദ്രന്‍, കെ.വി.പി. സുലൈമാന്‍, രഞ്ജിത്, മുഹമ്മദ് കുനിങ്ങാട്, സി. ജേക്കബ്, പി.സി. വര്‍ഗീസ്, രവികുമാര്‍ തിരുമല, ടി.കെ. രവീന്ദ്രന്‍, കെ. മണികണ്ഠന്‍, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, രുക്മിണി സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ബി. മോഹന്‍ദാസ്, അനഘ വിനോദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.