ചികിത്സ: കേജരിവാള്‍ വീണ്ടും ബംഗളൂരുവിലേക്ക്
Tuesday, January 19, 2016 8:36 AM IST
ബംഗളൂരു: ആയുര്‍വേദ ചികിത്സയ്ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ബംഗളൂരുവിലെത്തും. ചുമ കലശലായതോടെയാണ് അദ്ദേഹം തുടര്‍ചികിത്സയ്ക്കായെത്തുന്നത്. പത്തു ദിവസത്തെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ച കേജരിവാള്‍ ഈമാസം 22ന് ബംഗളൂരുവിലെത്തുമെന്നാണ് കരുതുന്നത്. ജിന്‍ഡാസ് നാച്ചുറല്‍ കെയര്‍ ഇന്‍സ്റിറ്റ്യൂട്ടിലാണ് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും കേജരിവാള്‍ ബംഗളൂരുവില്‍ ചികിത്സ തേടിയിരുന്നു. ഡല്‍ഹിയില്‍ ശൈത്യം വര്‍ധിച്ചതോടെയാണ് അദ്ദേഹത്തിന് അസുഖം മൂര്‍ഛിച്ചത്. കൂടാതെ രക്തസമ്മര്‍ദവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് ബംഗളൂരുവിലേക്കു പോകാന്‍ നിര്‍ദേശിച്ചത്.