മത്തിക്കരെ ദേവാലയ കൂദാശയും മാര്‍ ആന്റണി കരിയിലിന് സ്വീകരണവും
Wednesday, January 20, 2016 7:41 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ഫൊറോനാ ദേവാലയ കൂദാശാ കര്‍മവും മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിനു സ്വീകരണവും ജനുവരി 24ന് നടക്കും. രാവിലെ ഒമ്പതിന് ദേവാലയാങ്കണത്തില്‍ ഫൊറോനാ വികാരി ഫാ. ജോര്‍ജ് പേട്ടയില്‍ മാര്‍ ആന്റണി കരിയിലിനെ സ്വീകരിക്കും.

തുടര്‍ന്ന് നവീകരിച്ച ദേവാലയത്തിന്റെ കൂദാശാകര്‍മങ്ങളില്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയില്‍ ക്ളരീഷന്‍ സെന്റ് തോമസ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. തോമസ് വട്ടുകളം, ഇടവകയില്‍ സേവനം അനുഷ്ഠിച്ച മുന്‍ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരാകും. ദേവാലയ കൂദാശയോടനുബന്ധിച്ച് നിത്യാരാധനാ ചാപ്പല്‍, കുരിശടി, കൊടിമരം എന്നിവയുടെയും വെഞ്ചരിപ്പ് കര്‍മവും നടക്കും.