നമ്മ മെട്രോ: ഒന്നാം ഘട്ടം വീണ്ടും വൈകും
Friday, January 22, 2016 7:59 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂഗര്‍ഭപാതകള്‍ ഉള്‍പ്പെട്ട ഒന്നാം ഘട്ടം ജൂണില്‍ പൂര്‍ണമായുംസര്‍വീസിന് തുറന്നുകൊടുക്കുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കെംപഗൌഡ സ്റേഷനിലേക്കുള്ള ഭൂഗര്‍ഭപാതയുടെ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. ചിക്പേട്ട് മജെസ്റിക് പാതയില്‍ ഇനിയും 1350 മീറ്ററോളം തുരങ്കം നിര്‍മിക്കാനുണ്ട്. നേരത്തെ, 2013ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് ബിഎംസിആര്‍എല്‍ അറിയിച്ചിരുന്നതെങ്കിലും ഇതിനിടയില്‍ നിരവധി തവണ സമയപരിധിനീട്ടിനല്കുകയുണ്ടായി.