വീസ തട്ടിപ്പ്: ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദേശം
Friday, January 22, 2016 8:00 AM IST
ബംഗളൂരു: വ്യാജവീസയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ ബംഗളൂരു പോലീസിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ബംഗളൂരുവില്‍ നിന്ന് ഏതാനും പേര്‍ ബ്രിട്ടനിലേക്കു കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണിത്. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ചെന്നൈയിലെ ഹൈക്കമ്മീഷണര്‍ വഴിയാണ് നിര്‍ദേശം നല്കിയത്. ഇതേത്തുടര്‍ന്ന് സിറ്റി ക്രൈം ബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി.