മൈസൂരു പോലീസ് കമ്മീഷണര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ
Wednesday, January 27, 2016 8:42 AM IST
മൈസൂരു: പ്രധാനമന്ത്രിയുടെ മൈസൂരു സന്ദര്‍ശനവേളയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദയ്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൈസൂരു കോര്‍പറേഷന്‍ കൌണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് കത്തു നല്കി. ജനുവരി രണ്ടിന് കൌടില്യ സര്‍ക്കിളില്‍ വച്ചാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

പ്രധാനമന്ത്രി രാത്രി ലളിതമഹല്‍ പാലസിലേക്കു പോകവേ കൌടില്യ സര്‍ക്കിളില്‍ ഒരു യുവാവ് മോദിയുടെ വാഹനത്തിനു കുറുകേ ചാടുകയായിരുന്നു. ഇത് കമ്മീഷണറുടെ വീഴ്ചയാണെന്നാണ് കൌണ്‍സിലിന്റെ ആരോപണം. അന്ന് സര്‍ക്കിളില്‍ ആവശ്യത്തിന് തെരുവുവിളക്കുകള്‍ സജ്ജീകരിക്കാത്തതിന് കോര്‍പറേഷന്റെ മേഖലാ ഓഫീസര്‍ക്കെതിരേ നടപടിയെടുക്കാനും കൌണ്‍സില്‍ ശിപാര്‍ശ ചെയ്തു.