കര്‍ണാടകയില്‍ വിതരണം ചെയ്തത് എട്ടുലക്ഷം എല്‍ഇഡി ബള്‍ബുകള്‍
Wednesday, January 27, 2016 8:43 AM IST
ബംഗളൂരു: സംസ്ഥാനത്ത് ഇതുവരെ എട്ടുലക്ഷത്തോളം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തതായി കണക്കുകള്‍. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നത്. ഇവയില്‍ അഞ്ചുലക്ഷത്തോളം എല്‍ഇഡി ബള്‍ബുകളും മൈസൂരുവിലാണ് വിതരണം ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്‍ഇഡി ബള്‍ബ് വിതരണത്തില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. ആന്ധ്രാ പ്രദേശിനാണ് ഒന്നാം സ്ഥാനം.

ബംഗളൂരു വൈദ്യുത വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയില്‍ വരുന്ന ബംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കഴിഞ്ഞ ഡിസംബര്‍ 24നാണ് പദ്ധതി ആരംഭിച്ചത്. ഹുബ്ബള്ളി, മംഗളൂരു, ഗുല്‍ബര്‍ഗ വൈദ്യുത വിതരണ കമ്പനികളുടെ കീഴില്‍ വരുംദിവസങ്ങളില്‍ പദ്ധതി ആരംഭിക്കും.