സംസ്ഥാനതല ക്വിസ് മത്സരം
Thursday, February 4, 2016 6:44 AM IST
ബംഗളൂരു: വിജയ ബാങ്ക് കള്‍ച്ചറല്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് സംസ്ഥാനതല അന്തര്‍ഹൈസ്കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയ ബാങ്ക് വി-ജെന്‍യൂത്ത് ക്വിസ് എന്ന പേരില്‍ എംജി റോഡിലെ വിജയ ബാങ്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച മത്സരത്തില്‍ സംസ്ഥാനത്തെ നൂറു സ്കൂളുകളില്‍ നിന്നായി അറുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

എക്സിക്യൂട്ടീവ് ഡയറക്ടര്‍ നാഗേശ്വര്‍ റാവു ആദ്യ ചോദ്യം ചോദിച്ച് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ഗിരി ബാലസുബ്രഹ്മണ്യമാണ് ക്വിസ് നിയന്ത്രിച്ചത്. ബാങ്ക് ജനറല്‍ മാനേജര്‍മാരും മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. മത്സരത്തില്‍ ബംഗളൂരു പിഎസ്ബിബി ലേണിംഗ് അക്കാദമി എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. ബംഗളൂരു സൌത്ത് പ്രസിഡന്‍സി സ്കൂള്‍ റണ്ണറപ്പ് ആയി.