മ്യൂണിക്കില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Sunday, February 7, 2016 11:24 AM IST
മ്യൂണിക്: മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയേഴാമത് റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ ബവേറിയന്‍ നിയമകാര്യ മന്ത്രി പ്രഫ. ജോസഫ് ബൌസ്ബാക്ക് മുഖ്യാതിഥിയായിരുന്നു. മ്യൂണിക്കിലെ ജനറല്‍ കോണ്‍സുലര്‍ എം.സേവല നായിക് സ്വാഗതം ആശംസിച്ചു. ബവേറിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സ്റേറ്റ് ചാന്‍സലറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിരവധി ബിസിനസുകാര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, നഗരകാര്യാലയ മേധാവികള്‍, ഷ്വേബിഷെഹാളിലെ ഇന്ത്യന്‍ ഫോറം ഡയറക്ടര്‍ സുബി ഡൊമിനിക്, ഡോ. ജിയാവ് എന്നിവര്‍ക്കു പുറമേ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, സംഗീതം തുടങ്ങിയ സാംസ്കാരിക പരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടി. കോണ്‍സുലേറ്റിലെ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജിജോ പറോക്കാരന്‍ സാംസ്കാരിക പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍