ടാന്‍സാനിയന്‍ യുവതിക്കെതിരായ അക്രമം: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Monday, February 8, 2016 8:09 AM IST
ബംഗളൂരു: നഗരത്തില്‍ ടാന്‍സാനിയന്‍ യുവതി ആക്രമണത്തിനിരയായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനവും വംശീയ അതിക്രമവുമാണ് നടന്നതെന്നും മനസിലാക്കുന്നതായി കമ്മീഷന്‍ നോട്ടീസില്‍ കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ബംഗളൂരുവിലെത്തി തെളിവെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ അടക്കം മൂന്നുപേരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തിനിരയായ യുവതിയില്‍ നിന്ന് ഇവര്‍ മൊഴിയെടുത്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസിപിയെ സസ്പെന്‍ഡ് ചെയ്തു. യശ്വന്ത്പുര്‍ ഏരിയ അസിസ്റന്റ് കമ്മീഷണര്‍ അശോക് നാരായണിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

യുവതി യെ ആക്രമിക്കുന്നത് കണ്ടുനിന്ന ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ബാബുവി നെയും കോണ്‍സ്റബിള്‍ മഞ്ജുനാഥിനെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരു ന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ് ്ഉണ്ടാകുമെന്നാണ് സൂചന.

ശനിയാഴ്ച രാത്രിയാണ് ബംഗളൂരു ആചാര്യ കോളജില്‍ ബിബിഎ വിദ്യാര്‍ഥിയായ ടാന്‍സാ നിയന്‍ യുവതിക്കും സഹപാഠികള്‍ക്കും നേര്‍ക്ക് ആക്രമണം നടന്നത്. അക്രമം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു സുഡാന്‍ പൌരന്‍ ഓടിച്ച കാര്‍ ഇടിച്ച് പ്രദേശവാസിയായ ഒരു യുവതി മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അപകടസ്ഥലത്ത് കൂടിനിന്ന ആളുകള്‍ക്കിടയിലേക്കു വാഹന മോടിച്ചെത്തിയ പെണ്‍ കുട്ടിയെ ജനക്കൂട്ടം ആക്രമിക്കുകയായി രുന്നു. അപകടമുണ്ടാക്കിയ സുഡാന്‍ പൌരന്റെ സുഹൃത്താണു ടാന്‍സാനിയന്‍ യുവതി എന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.

21കാരിയെ ആക്രമിച്ച ജനക്കൂട്ടം ഇവരെ വിവസ്ത്രയാക്കുകയും ഒപ്പമുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. തനിക്ക് അപകടത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന യുവതിയുടെ വാദം ജനക്കൂട്ടം ചെവിക്കൊണ്ടില്ല.

യുവതിയെ വഴിയലൂടെ നഗ്നയാക്കി നടത്തിയ ജനക്കൂട്ടം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീയിടുകയും ചെയ്തു. ഇതിനിടെ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീണ്ടും ജനക്കൂട്ടം വലിച്ചു പുറത്തിട്ടു മര്‍ദിച്ചു.