മാര്‍ ആന്റണി കരിയിലിന് സ്വീകരണം
Monday, February 15, 2016 9:17 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് ഇന്ന് ഹെബ്ബഗോഡി വ്യാകുലമാതാ ദേവാലയത്തില്‍ സ്വീകരണം നല്കും. രാവിലെ എട്ടിന് സ്വീകരണത്തിനു ശേഷം നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിവിധ ഭക്തസംഘടനാംഗങ്ങളുമായി അദ്ദേഹം സംവദിക്കും.