സ്വര്‍ഗറാണി ദേവാലയത്തില്‍ കുടുംബസംഗമം
Tuesday, February 16, 2016 7:27 AM IST
ബംഗളൂരു: രാജരാജേശ്വരിനഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ കുടുംബസംഗമവും വിവാഹവാഗ്ദാന നവീകരണവും ഫെബ്രുവരി 21ന് രാവിലെ 8.45 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും. രാവിലെ 8.45ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ബിനു കുന്നത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിവാഹവാഗ്ദാന നവീകരണം, ചര്‍ച്ചകള്‍ എന്നിവയുമുണ്ടായിരിക്കും.