വടംവലി: ധര്‍മാരാം ജേതാക്കള്‍
Wednesday, February 17, 2016 7:57 AM IST
ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ പാരിഷ് വിഭാഗത്തില്‍ ധര്‍മാരാം സെന്റ് തോമസ് ഫൊറോന ജേതാക്കളായി. ബാബുസാപാളയ സെന്റ് ജോസഫ്സ് ഇടവക ടീമാണ് റണ്ണേഴ്സ് അപ്പ്. ബാബുസാപാളയ ഇടവകയുടെ ബി ടീം മൂന്നാം സ്ഥാനവും സ്വര്‍ഗറാണി ഗുരുകുലം ദേവാലയം പ്രോത്സാഹന സമ്മാനവും നേടി. ഓപ്പണ്‍ കാറ്റഗറിയില്‍ മലപ്പുറം ഗ്രാന്‍സ്റാര്‍ പുളിക്കല്‍ ജേതാക്കളായി. കോട്ടയ്ക്കല്‍ സെവന്‍സ് ആണ് റണ്ണേഴ്സ് അപ്പ്. ഓപ്പണ്‍ വിഭാഗത്തിലെ ജേതാക്കള്‍ക്ക് 50,000 രൂപയും ട്രോഫിയും സമ്മാനിച്ചു. പാരിഷ് വിഭാഗം ജേതാക്കള്‍ക്ക് 25,000 രൂപയും ലഭിച്ചു.



30 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ വടംവലി മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇടവകയുടെ കീഴിലുള്ള സാന്‍ജോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് സെബാസ്റ്യന്‍ അക്കാന്തിരി അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. സജി ചൂരപ്പുഴ, സഹവികാരി ഫാ. ക്ളമന്റ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ജെ. ബൈജു എന്നിവര്‍ പ്രസംഗിച്ചു.