രുചിവൈവിധ്യങ്ങളുടെ കലവറ തുറന്ന് എയിംസില്‍ പാചകമേള
Monday, February 22, 2016 8:03 AM IST
ബംഗളൂരു: പീനിയയിലെ എയിംസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷനില്‍ പാചകമേള സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ ഓര്‍ക്കിഡ് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീരാജ് മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. രാജ്യാന്തരതലത്തിലെ പ്രമുഖ പാചകക്കാരായ നിമീഷ് ഭാട്യ, മനു ചന്ദ്ര, അന്റോണിയോ ടാര്‍ഡി, അര്‍മാന്‍ഡോ ഡി ഫിലിപ്പോ എന്നിവര്‍ പങ്കെടുത്തു. എയിംസ് സിഇഒ പ്രിയാനന്ദന്‍ റെഡ്ഡി അധ്യക്ഷത വഹിച്ചു. എയിംസ് രജിസ്ട്രാര്‍ ഷെറി കുര്യന്‍ പ്രസംഗിച്ചു.

രണ്ടു ദിവസത്തെ മേളയില്‍ ആറു പ്രമുഖ ഹോട്ടലുകളില്‍ നിന്നുള്ള പാചകവിദഗ്ധരാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിച്ചു. പാചകമത്സരം, പാചകവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പ്രമുഖര്‍ പങ്കെടുത്ത പാചകം എന്നിവയാണ് മേളയിലുണ്ടായിരുന്നത്. ഇന്ത്യന്‍, ഓറിയന്റല്‍, കോണ്ടിനെന്റല്‍, മെഡിറ്ററേനിയന്‍ ശൈലിയിലുള്ള പാചകങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.