അനുസ്മരണം
Monday, February 22, 2016 8:04 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ വിയോഗത്തില്‍ അനുശോചിക്കുകയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. പ്രസിഡന്റ് സി.ഡി. ഗബ്രിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, കവയിത്രി രമാ പ്രസന്ന, ആര്‍.വി. ആചാരി,ടി.എം.ശ്രീധരന്‍, ചന്ദ്രശേഖരന്‍ നായര്‍,ടി.എ. കലിസ്റസ്, തങ്കച്ചന്‍പന്തളം, കെ.മണികണ്ഠന്‍,രവികുമാര്‍ തിരുമല, മോഹന്‍ദാസ്,ഡോ. തൊടുപുഴ പത്മനാഭ് തുടങ്ങിയവര്‍ പങ്കെടുത്തു.