പുസ്തകചര്‍ച്ച നടത്തി
Tuesday, March 1, 2016 5:11 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, പ്രമുഖ വാസ്തുശില്പി ആര്‍.വി. ആചാരിയുടെ 'വാസ്തു അന്ധവിശ്വസമോ?' എന്ന വിമര്‍ശന ഗ്രന്ഥം ചര്‍ച്ച ചെയ്തു. പ്രസിഡന്റ് സി.ഡി. ഗബ്രിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ആര്‍. കിഷോര്‍ പുസ്തക നിരൂപണവും വിസിറ്റിംഗ് പ്രഫസര്‍ കെ. മണികണ്ഠന്‍ ഉദ്ഘാടന പ്രഭാഷണവും ആര്‍.വി. ആചാരി മറുപടി പ്രസംഗവും നടത്തി. പുസ്തക ചര്‍ച്ചയില്‍ എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, ഡെന്നിസ് പോള്‍, ടി.എം. ശ്രീധരന്‍, രവികുമാര്‍ തിരുമല, ടി.എ. കലിസ്റസ്, പി.എ. രവീന്ദ്രന്‍, സജീവന്‍, ടി.എന്‍.എം. നമ്പൂതിരി, ജിബു ജമാല്‍, ഡോ. തൊടുപുഴ പത്മനാഭ്, എം.ബി. മോഹന്‍ദാസ്, രാഘവന്‍ പൊതുവാള്‍, ജ്യോതി, തങ്കമ്മ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.