ശ്രീമുത്തപ്പന്‍ വെള്ളാട്ട മഹോത്സവം
Friday, March 4, 2016 5:21 AM IST
ബംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറശിനിക്കടവ് ശ്രീമുത്തപ്പന്‍ വെള്ളാട്ട മഹോത്സവം 2016 ഇന്ന് ആഘോഷിക്കും. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള ശ്രീ അയ്യപ്പ നഗറില്‍ രാവിലെ പത്തിന് പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് മഹാ അന്നദാനവും നടക്കും.