ധര്‍മാരാം വിശുദ്ധവാര ധ്യാനം മാര്‍ച്ച് 23 മുതല്‍
Friday, March 4, 2016 5:22 AM IST
ബംഗളൂരു: ധര്‍മാരാം കോളജിന്റെ ആഭിമുഖ്യത്തില്‍ മാണ്ഡ്യ രൂപതയുടെയും ബംഗളൂരുവിലെ സീറോ മലബാര്‍ ഇടവകകളുടെയും ദിവ്യകാരുണ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ വിശുദ്ധവാര ധ്യാനം നടത്തുന്നു.

മാര്‍ച്ച് 23ന് പെസഹാ ബുധനാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച് ഉയിര്‍പ്പു ഞായറാഴ്ച രാവിലെ ഒമ്പതിന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും. ദമ്പതികള്‍ക്കാണ് ധ്യാനത്തില്‍ പ്രഥമ പരിഗണന നല്കുന്നത്. എങ്കിലും അവിവാഹിതര്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. പ്രഗത്ഭരായ ധ്യാനഗുരുക്കന്മാരാണ് വിശുദ്ധവാര ധ്യാനം നയിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ധര്‍മാരാം കാംപസിലെ ഡിവികെ റിസര്‍ച്ച് സെന്ററില്‍ താമസസൌകര്യമൊരുക്കുമെന്ന് ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ അറിയിച്ചു. പരമാവധി നൂറുപേര്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസ് 2,000 രൂപ. മാര്‍ച്ച് പത്തിനു മുമ്പ് രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: 9448978642 (ഫാ. ജോസ് കിഴക്കേക്കുറ്റ് സിഎംഐ), 9448953810 (റവ.ഡോ. മാത്യു കോയിക്കര സിഎംഐ), 7829792320 (റവ.ഡോ. തോമസ് കല്ലുകളം സിഎംഐ).