ഗുരുപൂജയും സത്സംഗമവും സംഘടിപ്പിച്ചു
Tuesday, March 8, 2016 5:58 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധര്‍മ പ്രേരണ ചാരിറ്റബിള്‍ ട്രസ്റിന്റെ (കര്‍ണാടക) ആഭിമുഖ്യത്തില്‍ ഗുരുപൂജയും സത്സംഗമവും നടന്നു. ഗംഗമ്മ സര്‍ക്കിളിനു സമീപമുള്ള കളത്തൂര്‍ ലേഔട്ടിലെ സ്മാര്‍ട്ട് കിഡ്സ് പ്ളേ സ്കൂളില്‍ വൈകുന്നേരം 4.15 മുതല്‍ നടന്ന ഗുരുപൂജയില്‍ ഗുരുധര്‍മ പ്രബോധനം, ധ്യാനയോഗാഭ്യാസം തുടങ്ങിയ കാര്യക്രമങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ചടങ്ങുകള്‍ക്ക് സെക്രട്ടറി പി.എ. കുമാരന്‍ നേതൃത്വം നല്കി.