തെരഞ്ഞെടുത്തു
Saturday, March 12, 2016 5:22 AM IST
ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം ബംഗളൂരു സോണ്‍ വൈസ് ചെയര്‍മാനായി എ.സി. ചാള്‍സിനെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ ചിറ്റൂര്‍ സ്വദേശിയായ എ.സി. ചാള്‍സ് 35 വര്‍ഷമായി ബംഗളൂരു ബാനസ്വാഡി മെയിന്‍ റോഡില്‍ ഒഎംസിആര്‍ ലേഔട്ടിലാണ് താമസിച്ചുവരുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹോദരങ്ങളും വിരാജ്പേട്ടയിലെ കൂര്‍ഗിലാണ് താമസം. ബംഗളൂരു നഗരം, ബംഗളൂരു റൂറല്‍, കോലാര്‍, ചിക്കബല്ലാപുര്‍, തുമകുരു, ചിത്രദുര്‍ഗ, രാമനഗര, ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ബംഗളൂരു സോണ്‍.