ബിഎംഎഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു
Saturday, March 12, 2016 5:22 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. മെന്റോ ഐസക് (പ്രസിഡന്റ്), പി.ജെ. ജോജോ (വൈസ് പ്രസിഡന്റ്), മധു കലമാനൂര്‍ (സെക്രട്ടറി), സൈമണ്‍ തലക്കോടന്‍ (ജോയിന്റ് സെക്രട്ടറി), ഷിബു ശിവദാസ് (ട്രഷറര്‍), പ്രകാശ് തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ജോയ് ഫിലിപ്പ്, ഷാജി ആര്‍. പിള്ള, അജയ് കിരണ്‍, നസീര്‍, രവിചന്ദ്രന്‍, പവിത്രന്‍, അരുണ്‍, ബേബി ആന്റണി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.