കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കും സ്വീകരണം നല്കി
Monday, March 14, 2016 6:18 AM IST
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ബംഗളൂരുവില്‍ നടന്ന 32-ാമത് പ്ളീനറി അസംബ്ളിയില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍ ക്കും മെത്രാന്മാര്‍ക്കും കസവനഹ ള്ളി സെന്റ് നോര്‍ബര്‍ട്ട് ദേവാലയത്തില്‍ സ്വീകരണം നല്കി. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണ ത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപരി ശീലന സ്ഥാപനമായ നിസ്കോര്‍ട്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണച്ചടങ്ങില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് എപ്പോഴും കഴിയണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസത്തെ തള്ളിക്കൊണ്ടുള്ള ജീവിതം ഒരിക്കലും പൂര്‍ണമാകില്ലെന്നും മാര്‍ ക്ളീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.വിവാഹച്ചടങ്ങളുകളിലെയും ആഘോഷങ്ങളിലെയും ആര്‍ഭാടം ഒഴിവാക്കി മാതൃക കാണിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

നിസ്കോര്‍ട്ടില്‍ പഠിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് കസവനഹള്ളി സെന്റ് നോര്‍ബര്‍ട്ട് ഇടവക വികാരി ഫാ. സുഭാഷ് ചള്ളംകാട്ടില്‍ കൈമാറി. ആര്‍ച്ച് ബിഷപ്പുമാരായ ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ഫിലിപ് നേരി, ഡോ. അനില്‍ കൂട്ടോ, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ ഡോ. സാല്‍വഡോര്‍ ലോബോ, മാര്‍ ചാക്കോ തോട്ടമുറിക്കല്‍, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ എഫ്രേം നരികുളം, ഡോ. വിന്‍സന്റ് മാര്‍ പൌലോസ് എന്നിവര്‍ പങ്കെടുത്തു.

മാധ്യമ പരിശീലനരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ധനരായ വിദ്യാ ര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നതിനുള്ള ധനശേഖരണാര്‍ഥവുമാണ് നിസ്കോര്‍ട്ട്-സെറാത്ത എന്ന പേരില്‍ ഇടവകജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.