പുലിഭീതി: സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കും
Thursday, March 17, 2016 6:17 AM IST
ബംഗളൂരു: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കഴിഞ്ഞ മാസം ബന്നര്‍ഘട്ട വിബ്ജിയോര്‍സ്കൂളില്‍ പുലിയുടെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പും പൊതുഭരണവിഭാഗവും നടത്തിയ യോഗത്തിലാണ് ഈ തീരുമാനം, സ്കൂളുകള്‍ക്കു ചുറ്റും സുരക്ഷാവേലി നിര്‍മിക്കുക, നിലവിലുള്ള മതിലുകളുടെ ഉയരം വര്‍ധിപ്പിക്കുക, തെരുവുനായ്ക്കളുടെ എണ്ണം പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.

ചര്‍ച്ചയുടെ കരടുരേഖ ബംഗളൂരു ദക്ഷിണമേഖലാ ബ്ളോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പൊതുഭരണ വിഭാഗത്തിനു സമര്‍പ്പിച്ചു. തെരുവുനായ്ക്കള്‍ പെരുകിയതോടെ ഇവയെ ഇരയാക്കാനാണ് നാട്ടിലിറങ്ങുന്നത്. ഇതിനാല്‍ തെരുവുനായ്ക്കളുടെ എണ്ണം പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നു.