കരാര്‍ ലംഘനവും പരിഹാര മാര്‍ഗങ്ങളും
Friday, March 18, 2016 4:06 AM IST
നിയമപഥം -4/ അഡ്വ. ബേബി ജോര്‍ജ്

ഇന്ത്യന്‍ കരാര്‍ നിയമം അനുസരിച്ച് കരാര്‍ ലംഘനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കരാര്‍ ലംഘിച്ച കക്ഷി ഉത്തരവാദിയായിരിക്കും. എന്നാല്‍ നഷ്ടം കരാര്‍ ലംഘനവുമായി ബന്ധമുളളതായിരിക്കണം. നഷ്ടപരിഹാരം കിട്ടുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനു കക്ഷിയോട് ആജ്ഞാപിക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്യാം. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് കോടതിക്ക് അധികാരമുണ്ട്. കരാറുകളില്‍ പലപ്പോഴും നഷ്ടത്തെ സംബന്ധിച്ചു വ്യവസ്ഥ ചെയ്യാറുണ്ട്. ആ തുക മുഴുവന്‍ കോടതി നഷ്ടപരിഹാരമായി അനുവദിക്കണമെന്നില്ല. കോടതിക്ക് അതിനു വിവേചനാധികാരമുണ്ട്.

കരാറിന്റെ ഉറപ്പിലേക്ക് സെക്യൂരിറ്റിയായി കൊടുക്കുന്ന തുകയ്ക്ക് ഋമൃില ാീില്യ എന്നു പറയുന്നു. എന്നാല്‍ കരാര്‍ അനുസരിച്ചുള്ള വിലയുടെ ഒരു ഭാഗം നല്‍കുന്നതിന് അഡ്വാന്‍സ് എന്നു പറയുന്നു. ഇതു രണ്ടും വ്യത്യാസമുണ്ട്. കരാറിന്റെ ഉറപ്പിലേക്കു കൊടുക്കുന്ന തുകയായ ഋമൃില ാീില്യ കരാര്‍ ലംഘനം ഉണ്ടായാല്‍ നഷ്ടപ്പെടുന്നു. എന്നാല്‍ വിലയുടെ ഒരു ഭാഗമായി കൊടുക്കുന്ന അഡ്വാന്‍സ് അങ്ങനെ നഷ്ടപ്പെടില്ല. അഡ്വാന്‍സ് നഷ്ടപ്പെടുമെന്നു കരാറില്‍ വ്യവസ്ഥയുണ്െടങ്കിലും ആ വ്യവസ്ഥ മനഃസാക്ഷിക്കു നിരക്കുന്നതാണോയെന്ന് (രീിരെശീിമയഹല) കോടതി പരിശോധിക്കും. ന്യായമായ കാരണത്തിന്മേല്‍ കരാര്‍ റദ്ദാക്കുന്ന കക്ഷിക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ട്. (ടലരശീിേ 75).

മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിച്ചുകൊള്ളാമെന്ന് ഏല്‍ക്കുന്നതാണ് കിറലാിശ്യ (നഷ്ടോത്തരവാദിത്വം). ഉദാഹരണത്തിന് വസ്തു വാങ്ങിക്കുന്നയാളിന് അവകാശരേഖയിലെ തകരാറുമൂലമോ മറ്റോ എന്തെങ്കിലും നഷ്ടത്തിനിടയായാല്‍ വില്‍ക്കുന്നയാള്‍ ഉത്തരവാദിയായിരിക്കുമെന്ന് തീറാധാരത്തില്‍ എഴുതിച്ചേര്‍ക്കാറുണ്ട് (കിറലാിശള്യ). അതുപോലെതന്നെ ഇന്‍ഷ്വറന്‍സ് കരാറുകളും ഇത്തരത്തിലുള്ളതാണ്.

മൂന്നാമതൊരാളുടെ ബാധ്യത അയാള്‍ നിറവേറ്റാതെ വരുന്ന സാഹചര്യത്തില്‍ താന്‍ അത് നടപ്പാക്കാമെന്ന് രണ്ടാമതൊരാള്‍ക്ക് ഉറപ്പു കൊടുക്കുന്ന കരാറിനെയാണ് ജാമ്യം (ഏൌമൃമിലേല) എന്നു പറയുന്നത്്് (ടലരശീിേ 126). ഉറപ്പു കൊടുക്കുന്നയാളാണ് ജാമ്യക്കാരന്‍.

തകരാറിലുള്ള ഒരു വാഹനം വാടകയ്ക്കു കൊടുക്കുന്നു. വാടകയ്ക്ക് ഉപയോഗിക്കുന്ന ആളിനെ ആ തകരാറിനെ സംബന്ധിച്ച് അറിയിക്കുന്നില്ല. വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നയാള്‍ക്ക് ആതകരാറുമൂലം അപകടം സംഭവിച്ചാല്‍ അതിന് നഷ്ടപരിഹാരം കൊടുക്കുന്നതിന് വാടകയ്ക്ക്് ഏല്‍പ്പിച്ചയാള്‍ ഉത്തരവാദിയാണ്.

കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുകിട്ടുന്നവര്‍ ആ സാധനങ്ങള്‍ വളരെ ശ്രദ്ധയോടുകൂടി സൂക്ഷിക്കുകയും ഉടമസ്ഥനെ തിരിച്ചറിയാവുന്ന സാഹചര്യങ്ങള്‍ ഉണ്െടങ്കില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം (ടലരശീിേ 71). അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ പത്രപരസ്യം വഴിയോ മറ്റ് ഉചിതമായ മാര്‍ഗങ്ങളിലൂടെയോ ഉടമയ്ക്ക് അതു തിരികെ നല്‍കാന്‍ നിയമപ്രകാരം കടപ്പെട്ടതാണ്. പ്രസ്തുത മുതല്‍ സംരക്ഷിക്കുന്നതിന്റെ ചെലവ് അയാള്‍ക്ക് ഉടമയില്‍ നിന്നും ഈടാക്കാവുന്നതാണ്. വണ്ടിക്കൂലി കിട്ടുന്നതു വരെ തങ്ങളുടെ ഏല്‍പ്പിക്കുന്ന സാധനങ്ങള്‍ തിരികെ കൊടുക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇതിന് ഹശലി എന്നാണ് പറയുന്നത്്.
(തുടരും)

ഫോണ്‍: 9448087447.