കുടുംബസംഗമവും ഗുരുപൂജയും
Monday, March 21, 2016 5:46 AM IST
ബംഗളൂരു: എസ്എന്‍ഡിപി ചാരിറ്റബിള്‍ ട്രസ്റ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണീയ കുടുംബസംഗമവും ഗുരുപൂജയും ജാലഹള്ളി ഗംഗമ്മ സര്‍ക്കിളിനു സമീപം കളത്തൂര്‍ ലേഔട്ടിലെ ശ്രാവണില്‍ നടന്നു. ഗുരുധര്‍മപ്രബോധനം, ധ്യാനയോഗാഭ്യാസം തുടങ്ങിയ കാര്യക്രമങ്ങളും നടന്നു. ചടങ്ങുകള്‍ക്ക് സെക്രട്ടറി പി.എ. കുമാരന്‍ നേതൃത്വം നല്കി.