റസിഡന്‍ഷ്യല്‍ ഫിലിം വര്‍ക്ഷോപ്പ്
Tuesday, March 22, 2016 5:26 AM IST
ബംഗളൂരു: ബംഗളൂരു ക്ളേയുടെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡിലുള്ള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററില്‍ മേയ് ഏഴ്, എട്ട് തീയതികളില്‍ റസിഡന്‍ഷ്യല്‍ ഫിലിം വര്‍ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് തിരക്കഥാ രചന, അഭിനയം, ശബ്ദസംയോജനം, സംവിധാനം എന്നിവയില്‍ പ്രാവീണ്യം നേടിയ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരു ഹ്രസ്വചിത്രം നിര്‍മിക്കുന്നതുമായിരിക്കും. രജിസ്ട്രേഷന്‍ 15 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 7829354090, 9945483523.