ഹോളി ട്രിനിറ്റി ദിവ്യകാരുണ്യ കേന്ദ്രം കൂദാശ ചെയ്തു
Thursday, March 24, 2016 12:36 AM IST
ബംഗളൂരു: എച്ച്എഎല്‍ എയര്‍ റിവ്യു കോളനി ഹോളി ട്രിനിറ്റി ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് കര്‍മം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു.

മാണ്ഡ്യ വികാരി ജനറാള്‍ റവ. ഡോ. മാത്യു കോയിക്കര സിഎംഐ, രൂപതാ ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി, ധര്‍മാരാം സെന്റ് തോമസ് ഫൊറോന വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ, എംഎസ്ടി മാണ്ഡ്യ റീജിയണല്‍ കൌണ്‍സിലര്‍ ഫാ. ജോബി കൂട്ടുങ്കല്‍, ഫാ. ഷാജു എന്നിവര്‍ സഹകാര്‍മികരായിരുന്നു. ധര്‍മാരാം കോളജ് റെക്ടര്‍ റവ. ഡോ. തോമസ് ഐക്കര സിഎംഐ, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചടങ്ങുകള്‍ക്ക് ദിവ്യകാരുണ്യ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ മാത്യു പീറ്റര്‍, മാണ്ഡ്യ രൂപതാ മാതൃവേദി കമ്മീഷന്‍ ജോ.സെക്രട്ടറി ലൌലി ജോളി എന്നിവര്‍ നേതൃത്വം നല്‍കി. സീറോ മലബാര്‍ സഭയുടെ പ്രേഷിത സമൂഹമായ എംഎസ്ടി സമൂഹത്തിലെ വൈദികരാണ് ഈ ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.