ആര്‍മി റിക്രൂട്ട്മെന്റ് മൈസൂരുവില്‍
Tuesday, March 29, 2016 8:07 AM IST
മൈസൂരു: ബംഗളൂരു ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് മൈസൂരുവിലെ ചാമുണ്ഡി വിഹാര്‍ സ്റേഡിയത്തില്‍ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. ബംഗളൂരു അര്‍ബന്‍, കോലാര്‍, തുമകുരു, മൈസൂരു, ചാമരാജനഗര്‍, രാമനഗര, ചിക്കബല്ലാപുര്‍, ബെല്ലാരി, ഹാസന്‍, കുടക്, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായ 17.5നും 23നുമിടയില്‍ പ്രായമുള്ള യോഗ്യരായവര്‍ക്കു പങ്കെടുക്കാം. സൈനിക ക്ളര്‍ക്ക്, സ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, നഴ്സിംഗ് അസിസ്റന്‍സ് തുടങ്ങിയ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. കരസേനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാകും.