സത്സംഗവും ഗുരുപൂജയും
Friday, April 1, 2016 4:59 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധര്‍മപ്രേരണ ചാരിറ്റബിള്‍ ട്രസ്റിന്റെ (കര്‍ണാടക) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സത്സംഗവും ഗുരുപൂജയും ജാലഹള്ളി ഗംഗമ്മ സര്‍ക്കിളിനു സമീപം കളത്തൂര്‍ ലേ ഔട്ടില്‍ നടന്നു. ഗുരുധര്‍മ പ്രബോധനം, ധ്യാനയോഗാഭ്യാസം തുടങ്ങിയ കാര്യക്രമങ്ങളും നടന്നു. ചടങ്ങുകള്‍ക്ക് സെക്രട്ടറി പി.എ. കുമാരന്‍ നേതൃത്വം നല്കി.