പുതിയ മഹീന്ദ്ര ഗസ്റോ 125 വിപണിയില്‍
Saturday, April 2, 2016 5:33 AM IST
ബംഗളൂരു: മഹീന്ദ്ര ടൂവീലേഴ്സ് ലിമിറ്റഡിന്റെ പുതിയ മഹീന്ദ്ര ഗസ്റോ 125 വിപണിയിലെത്തി. ഒട്ടേറെ സവിശേഷതകളോടുകൂടിയാണ് പുതിയ ഗസ്റോ എത്തിയിരിക്കുന്നത്. 125 സിസി എം-ടെക് എന്‍ജിനും ലോഡ് സെന്‍സിംഗ് എംസിഡി സാങ്കേതികവിദ്യയുമാണ് പ്രത്യേകത. ഉയരം ക്രമീകരിക്കാനാകുന്ന സീറ്റും ഇതിനുണ്ട്. വിഎക്സ്, ഡിഎക്സ് എന്നീ വേരിയന്റുകളിലാണ് ഗസ്റോ 125 എത്തുന്നത്. ഡിഎക്സിന് 50,680 രൂപയും വിഎക്സ് വേരിയന്റിന് 53,680 രൂപയുമാണ് ബംഗളൂരു എക്സ് ഷോറൂം വില. ഓറഞ്ച് റഷ്, ബോള്‍ട്ട് വൈറ്റ്, മൊണാര്‍ക് ബ്ളാക്ക്, റീഗല്‍ റെഡ് എന്നീ മോഡലുകളില്‍ ഗസ്റ്റോ 125 ലഭ്യമാണ്.