അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
Wednesday, April 6, 2016 3:59 AM IST
ബംഗളൂരു: സെന്റ് ഫ്രാന്‍സിസ് ഡി സാലസ് കോളജില്‍ മാനേജ്മെന്റ് - കൊമേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ' ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നൊവേഷന്‍ ആസ് എ സ്ട്രാറ്റജി ഫോര്‍ ഗ്ളോബല്‍ ബിസിനസ് എക്സലന്‍സ്' എന്ന വിഷയത്തെക്കുറിച്ച് ഏകദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.

വിവിധ മേഖലയിലെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു. ബംഗളൂരു എക്സ്ഐഎംഇ സ്ഥാപകന്‍ പ്രഫ. ജെ. ഫിലിപ്, മാനേജ്മെന്റ് ആന്‍ഡ് സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രെയിനര്‍ പ്രഫ. പി.കെ. ശ്രീവത്സ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. യുഎസിലെ ഒഹായോയിലുള്ള ഡേടണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഫാ. ഡേവിഡ് ഫ്ളെമിംഗ് സെമിനാറിലെ വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. വിവിധ കോളജുകളില്‍ നിന്നായി 150ഓളം അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും പങ്കെടുത്തു. സമാപന ചടങ്ങില്‍ ഫാ. ടോണി എംഎസ്എഫ്എസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.