സ്വകാര്യ ബസുകളില്‍ നിരക്ക് കുത്തനെ ഉയര്‍ത്തി
Thursday, April 7, 2016 6:04 AM IST
ബംഗളൂരു: വിഷുത്തിരക്കേറിയതോടെ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സ്വകാര്യബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ഓരോ ദിവസവും വ്യത്യസ്ത നിരക്കുകളാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്.

തിരക്കുള്ള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 15 ശതമാനമേ അധികം വാങ്ങാവൂ എന്നാണ് ചട്ടമെങ്കിലും ഇതു മറികടന്ന് തോന്നുംപടിയുള്ള നിരക്കുകളാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്. കേരള ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് നാട്ടിലേക്കു പോകാന്‍ സ്വകാര്യബസുകളാണ് ശരണം. ഇതു മുതലാക്കിയാണ് സ്വകാര്യബസുകള്‍ യാത്രക്കാരെ പിഴിയുന്നത്.