ചോദ്യപേപ്പര്‍ ചോര്‍ച്ച ഇനി ജാമ്യമില്ലാ കുറ്റം
Wednesday, April 13, 2016 4:07 AM IST
ബംഗളൂരു: സംസ്ഥാനത്ത് തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റാനാണ് തീരുമാനം. ഇത്തരം കേസുകളില്‍ കുറ്റക്കാരാകുന്നവരുടെ മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. ഇതിനായി നിയമം ഭേദഗതി ചെയ്യും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.