നഗരത്തില്‍ 70,000 കോടിയുടെ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട്
Friday, April 15, 2016 5:35 AM IST
ബംഗളൂരു: നഗരത്തില്‍ 70,000 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്െടത്തല്‍. ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടേതാണ് കണ്െടത്തല്‍.

18,000 പേര്‍ ഭൂമി കൈയേറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖകള്‍ ചമച്ചു ഭൂമി കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൈയേറ്റങ്ങള്‍ സംബന്ധിച്ച രണ്ടു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നഗരത്തിലെ വനഭൂമി കൈയേറ്റം കണ്െടത്തുന്നതിനും സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്.

പല ഭൂമികളുടെയും രേഖകള്‍ റവന്യു വകുപ്പില്‍ നിന്നു നഷ്ടപ്പെട്ടതായി കമ്മിറ്റി കണ്െടത്തിയിരുന്നു. കൈയേറ്റം നടന്ന ഭൂമിയില്‍ മന്ത്രിമാരും പ്രമുഖരാഷ്ട്രീയ നേതാക്കളുമടക്കമുള്ളവര്‍ താമസിച്ചുവരികയാണെന്നും കണ്െടത്തി. ഈവര്‍ഷം സെപ്റ്റംബര്‍ 29നു മുമ്പായി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.