വിജയനഗര്‍ മേരി മാതാ ഇടവക വീണ്ടും സമ്പൂര്‍ണ സണ്‍ഡേ ദീപിക ഇടവക
Friday, April 22, 2016 5:54 AM IST
ബംഗളൂരു: വിജയനഗര്‍ മേരി മാതാ ഇടവക വീണ്ടും ബംഗളൂരുവിലെ സമ്പൂര്‍ണ സണ്‍ഡേ ദീപിക ഇടവകയായി.

ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് വിജയനഗര്‍ ഇടവക സമ്പൂര്‍ണ ദീപിക ഇടവകയായിരിക്കുന്നത്.
ഇടവകയിലെ എല്ലാ കുടുംബങ്ങളും ദീപികയുടെ വരിക്കാരായിരിക്കുകയാണ്.

ഇടവക വികാരി ഫാ. ജോണ്‍ പുത്തേട്ട് സിഎംഎഫ്, ദീപിക ഇടവക പ്രതിനിധി ജോഷി കുണ്ടുകുളം എന്നിവരുടെ നേതൃത്വത്തില്‍ സഭയുടെ മാധ്യമ ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സഹകരണം നല്കിക്കൊണ്ടാണ് ഇടവകയെ സമ്പൂര്‍ണ ഇടവകയാക്കിയിരിക്കുന്നത്.