ചിത്രകലാപരിഷത്തില്‍ കൈത്തറി കരകൌശലമേള
Monday, April 25, 2016 2:05 AM IST
ബംഗളൂരു: ചിത്രകലാപരിഷത്തില്‍ കൈത്തറി കരകൌശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ജമ്മു കാഷ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശനങ്ങളിലുണ്ട്. 500 രൂപ മുതല്‍ 20,000 രൂപ വരെയുള്ള സില്‍ക്ക്, കോട്ടണ്‍ തുണിത്തരങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് സമയം. പ്രദര്‍ശനം നാളെ സമാപിക്കും.