നഗരത്തില്‍ പ്ളാസ്റിക് വേട്ട വ്യാപകം; 10,000 കിലോ പ്ളാസ്റിക് പിടികൂടി
Tuesday, April 26, 2016 7:22 AM IST
ബംഗളൂരു: നഗരത്തില്‍ പ്ളാസ്റിക് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷവും വന്‍തോതില്‍ പ്ളാസ്റിക് ഉത്പന്നങ്ങളുടെ വില്‍പന നടക്കുന്നുണ്െടന്ന് കണ്െടത്തിയതിനെ തുടര്‍ന്ന് ബിബിഎംപി പരിശോധന ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000 കിലോ പ്ളാസ്റിക്കാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പനയ്ക്കു വച്ച പ്ളാസ്റിക് കവറുകളും പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിരോധനം നടപ്പായിട്ട് ഒരു മാസം കഴിഞ്ഞിട്ടും നിരോധനം പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് പ്ളാസ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും നിരോധിക്കുന്ന ഉത്തരവിറങ്ങിയിട്ടും ഭൂരിഭാഗം കടകളിലും മാളുകളിലും റസ്റോറന്റുകളിലും പ്ളാസ്റിക് സുലഭമാണ്. റസ്റോറന്റുകളില്‍ ഭക്ഷണം പാഴ്സല്‍ നല്കാന്‍ പ്ളാസ്റിക് കവറുകളും കണ്െടയ്നറുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരും പ്ളാസ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്കുന്നത്. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളില്‍ പകുതിയിലേറെയും പ്ളാസ്റിക് ആണ്.

നഗരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പ്ളാസ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഫലപ്രദമായി ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ കഴിയാത്തതും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതുമാണ് നിരോധനം എങ്ങുമെത്താതെ പോകാന്‍ കാരണം. അതേസമയം, നിലവില്‍ സ്റ്റോക്കുള്ള പ്ളാസ്റിക് വിറ്റഴിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വ്യാപാരികളുടെ വാദം.