ഫോക്സ് വാഗന്‍ മലിനീകരണ തട്ടിപ്പ്: അറ്റകുറ്റപ്പണിക്ക് ബുദ്ധിമുട്ടേറുന്നു
Saturday, April 30, 2016 4:36 AM IST
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പ് നടത്തിയിട്ടുള്ള കാറുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ഫോക്സ് വാഗന്‍ ബുദ്ധിമുട്ടുന്നു. പതിനായിരക്കണക്കിന് കാറുകള്‍ തിരിച്ചു വിളിക്കാനുള്ള തീയതി നീട്ടി വയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു.

പരിശോധനയില്‍ മലിനീകരണം കുറച്ചു കാണിക്കുകയും, യഥാര്‍ഥ ഡ്രൈവില്‍ പവര്‍ കിട്ടാന്‍ മലിനീകരണം പരിധി വിടുകയും ചെയ്യുന്ന തരത്തിലുള്ള സോഫ്റ്റ് വെയറിലാണ് കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇവയില്‍ ഇപ്പോള്‍ നടത്തിവരുന്ന അറ്റകുറ്റപ്പണിക്ക് അംഗീകാരം ലഭിക്കാത്തതാണ് നീട്ടിവയ്ക്കാന്‍ കാരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍