റെസ്കോം ഉച്ചകോടി സംഘടിപ്പിച്ചു
Monday, May 9, 2016 4:17 AM IST
ബംഗളൂരു: റെസ്കോം ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് ബംഗളൂരുവില്‍ സംഘടിപ്പിച്ചു.

മേയ് അഞ്ച്, ആറ് തീയതികളില്‍ ഹോട്ടല്‍ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ നടന്ന ഉച്ചകോടി ഐഡിഇ കണ്‍സള്‍ട്ടിംഗ് സര്‍വീസസ് ഡയറക്ടര്‍ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ദുരിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് മീന ക്ഷീര്‍സാഗര്‍, പുറവങ്കര പ്രോജക്ട് പ്രസിഡന്റ് ശ്രീകാന്ത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.