ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍
Monday, May 16, 2016 5:27 AM IST
ബംഗളൂരു: ഇന്‍ഫന്റ് ജീസസ് പ്രെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മേയ് 21ന് വിവേക്നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടക്കും.

ദേവാലയത്തിലെ തീര്‍ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്‍വന്‍ഷന് കൊല്ലം സാന്‍ജിയോ കപ്പൂച്ചിന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഫെലിക്സ് കപ്പൂച്ചിനും സംഘവും ഇന്‍ഫന്റ് ജീസസ് പ്രാര്‍ഥനാസംഘവും നേതൃത്വം നല്കും.

കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്ത്രി ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടാതെ, കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

ജാതിമതഭേദമെന്യേ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേ നമ്പര്‍: 9845623525, 9980621391.