വാഹനാപകടങ്ങളില്‍ കര്‍ണാടക നാലാമത്
Wednesday, May 18, 2016 5:45 AM IST
ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടക നാലാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 44,011 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 298 വാഹനാപകടങ്ങളുടെ വര്‍ധനയാണുണ്ടായത്. തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത ഗവേഷണ വിഭാഗമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തിലും സംസ്ഥാനം നാലാമതാണ്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 10,856 പേരാണ് മരിച്ചത്. ഉത്തര്‍ പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കര്‍ണാടകയ്ക്കു പിന്നില്‍.