ഫാ. ജോണ്‍ പുത്തേട്ടിന് യാത്രയയപ്പു നല്കി
Wednesday, May 18, 2016 5:46 AM IST
ബംഗളൂരു: വിജയനഗര്‍ മേരിമാതാ ഇടവകയിലെ മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലംമാറി പോകുന്ന വികാരി ഫാ. ജോണ്‍ പുത്തേട്ടിന് ഇടവക സമൂഹം യാത്രയയപ്പും പുതിയ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. ജോബി വക്കാട്ടില്‍ പുത്തന്‍പുരയിലിനു സ്വീകരണവും നല്‍കി. രാവിലെ എട്ടിന് ഫാ. ജോണ്‍ പുത്തേട്ട് സിഎംഎഫ്, ഫാ. ജോബി വക്കാട്ടില്‍ പുത്തന്‍പുരയില്‍ സിഎംഎഫ് എന്നിവര്‍ ചേര്‍ന്നു ദിവ്യബലി അര്‍പ്പിച്ചു.

തുടര്‍ന്നു പത്തിന് സെന്റ് ക്ളാരെറ്റ് ഹാളില്‍ യാത്രയയപ്പ് സമ്മേളനം നടന്നു. ട്രസ്റി ഫ്രാങ്കോ ആലപ്പാട്ട് സ്വാഗതപ്രസംഗം നടത്തി. വൈദികരെ കെ.എ. ആന്റണി, ലില്ലി ജോര്‍ജ് എന്നിവര്‍ ബൊക്കെ നല്കി ആദരിച്ചു. ജോയ് കോയിതറ ഷാള്‍ അണിയിച്ചു. പാരിഷ് കൌണ്‍സില്‍ അംഗം ടി.എല്‍. ജയിംസ്, മതബോധനകേന്ദ്രം പ്രധാനാധ്യാപകന്‍ വിന്‍സെന്റ് മാസ്റര്‍, ഷെല്‍വിന്‍ സണ്ണി, അനീഷ് ജോര്‍ജ്, ഷൈനി ഷാജന്‍, മെറിന്‍ സിന്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഫാ. ജോബി, ഫാ. ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. എം.കെ.വര്‍ഗീസ്, നൈജില്‍ പോള്‍ എന്നിവര്‍ ചേര്‍ന്നു ഇടവകയുടെ സ്മരണികയും ഉപഹാരവും നല്കി. ട്രസ്റി ജോണ്‍ ഈപ്പന്‍ കൃതജ്ഞതയര്‍പ്പിച്ചു. മുന്നില്‍.