യശ്വസിനിക്കായി വലവീശി പോലീസ്
Friday, May 20, 2016 7:19 AM IST
ബംഗളൂരു: പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട ഗുണ്ടാലിസ്റിലെ വനിത യശ്വസിനിക്കായി ബംഗളൂരു പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലായിരുന്ന യശ്വസിനി വെള്ളിയാഴ്ചയാണ് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവും ഒളിവിലാണ്. യശ്വസിനിയെ കണ്െടത്തുന്നതിനായി നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്കിയിട്ടുണ്ട്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

നിരവധി കേസിലെ പ്രതിയാണ് രക്ഷപ്പെട്ട യശ്വസിനി. പലിശയ്ക്കു പണം കൊടുത്തിരുന്ന യശ്വസിനി പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തെന്ന് ആരോപിച്ച് തായമ്മ എന്ന സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റിലായത്. എന്നാല്‍ കസ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച യശ്വസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.