എന്‍ജി.കോളജുകളുടെ ഫീസ് വര്‍ധിപ്പിച്ചു
Tuesday, May 31, 2016 5:07 AM IST
ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജുകളുടെ ഫീസ് പത്തു ശതമാനം വര്‍ധിപ്പിച്ചു. സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ സീറ്റിലും കോമെഡ്-കെ സീറ്റിലും വര്‍ധന ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കോളജ് മാനേജ്മെന്റ് അധികൃതരും സര്‍ക്കാരും പൊതു സമ്മതപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.